24 April 2024 Wednesday

ഇസ്‌ലാമിക് എഡ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ പത്താം ക്ലാസ് പൊതു പരീക്ഷയിൽ പന്താവൂർ ഇർശാദ് സ്കൂളിനു ഉജ്ജ്വല വിജയം

ckmnews

ചങ്ങരംകുളം:ഇസ്‌ലാമിക് എഡ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ പത്താം ക്ലാസ് പൊതു പരീക്ഷയിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ശബാനാ തസ്നീം കെ.വി, ദിയാന ഹന്നത്ത് വി എ,  ഫാത്തിമ മോൾ സി.പി, മുഹമ്മദ് സിനാൻ എം.എം, എന്നിവർ യഥാകൃമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളോടെ ഡബിൾ എപ്ലസും, എപ്ലസും, എ ഗ്രൈഡുകളുമായി മുപ്പതോളം വിദ്യാർഥികൾ ഉന്നത നിലവാരം പുലർത്തി.കോവിഡ് കാലത്തും പഠനത്തിൻ്റെയും  പരീക്ഷയുടെയും മൂല്യം ചോരാത്ത വിധം നടപ്പിൽ വരുത്തിയ  ബോർഡ് പരീക്ഷയിൽ  സ്ഥാപനത്തിനു അഭിമാനകരമായ രീതിയിൽ നൂറു ശതമാന വിജയം  നേടാൻ  കഴിഞ്ഞു. ഉജ്വല വിജയം നേടിയെടുത്ത മുഴുവൻ വിദ്യാർഥികളെയും അതിനായി വിദ്യാർഥികളെ പ്രാപ്തരാക്കിയ അധ്യാപകരെയും ഇർശാദ് മാനേജ്മെൻ്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു. ധാർമികാന്തരീക്ഷത്തിലുള്ള മികച്ച പഠനവും ഇസ്ലാമിക് വിഷയങ്ങളിലുള്ള പരിശീലനവും വിദ്യാർത്ഥികൾക്കുള്ള സ്കിൽ ഡവലപ്മെൻറ് പ്രോഗ്രാമുകൾ കൊണ്ടും ശ്രദ്ധേയമായ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ജില്ലയിലെ മികച്ച സി ബി എസ് ഇ സീനിയർ സെക്കണ്ടറി സ്കൂളാണ്.