28 March 2024 Thursday

ശരത്ത്ലാൽ ക്യപേഷ് രക്തസാക്ഷിത്വദിന അനുസ്മരണവും പുഷ്പാർജ്ജനയും നടത്തി.

ckmnews

ചങ്ങരംകുളം:നന്നംമുക്ക് പെരുമ്പാൾ 12 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കാസർഗോഡ് കല്ല്യാട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത്ലാൽ ക്യപേഷ് എന്നിവരുടെ രക്തസാക്ഷിത്വദിന അനുസ്മരണവും ഛായചിത്രത്തിൽ പുഷ്പാർജ്ജനയും നടത്തി. അനുസ്മരണ യോഗം കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ് അലിമോൻ നരണിപ്പുഴ ഉൽഘാടനം ചെയ്തു.ഷംസീർ മണാളത്ത് അദ്ധ്യഷത വഹിച്ചു.കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ. കെ എസ് യു ജില്ലാ സെക്രട്ടറി ഹക്കിം പെരുമുക്ക്. അഷറഫ് പുറത്താട്ട്. മുസ്തഫ മാട്ടം. അനീർ കൂട്ടുമാഠത്തിൽ.റജീബ് പെരുമ്പാൾ എന്നിവർ സംസാരിച്ചു