18 April 2024 Thursday

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ckmnews


എടപ്പാൾ:കാർഷിക മേഖലക്ക് ഊന്നൽ നൽകികൊണ്ടും ഭവനം, മാലിന്യ നിർമ്മാർജനം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, തൊഴിൽ സംരംഭങ്ങൾ, ബിന്നശേഷിക്കാരുടെ ക്ഷേമം എന്നിവക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുമുള്ള ബഡ്ജറ്റാണ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. കെ. പ്രഭാകരൻ അവതരിപ്പിച്ചത്.

16,83,57,358 രൂപ വരവും

16,67,92,900 രൂപ ചിലവും

15,64,458 രൂപ മിച്ചവുമായുള്ള ബഡ്ജറ്റാണ് ഭരണസമിതി ഐക്യകണ്ഠേന അംഗീകരിച്ചത്.

പ്രസിഡന്റ്‌ ശ്രീമതി. സി. വി. സുബൈദ അധ്യക്ഷത വഹിച്ചു. എൻ ഷീജ, പി. വി. ലീല, ആഷിഫ് പൂക്കരത്തറ, എം. കെ. എം ഗഫൂർ, കെ. പി. സിന്ധു, ക്ഷമ റഫീഖ് തുടങ്ങിയവർ അനുമോദിച്ചു സംസാരിച്ചു. സെക്രട്ടറി ബാബുരാജൻ സ്വാഗതം പറഞ്ഞു. അക്കൗണ്ടന്റ് സാമുവൽ നന്ദി രേഖപ്പെടുത്തി.