28 March 2024 Thursday

റോഡ് സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു

ckmnews

റോഡ് സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു


എടപ്പാൾ: ദേശിയ റോഡ്‌ സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി കെ എസ് ആർ ടി സി റിജീയണൽ വർക്ക്ഷോപ്പ് എടപ്പാളിൽ റോഡ് സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു. പൊന്നാനി ജോയിൻ്റ് ആർ റ്റി ഒ സുബൈർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഐഡിറ്റി ആർ ജോയിൻ്റ് ഡയറക്ടർ ഡോ: പി. എം മുഹമ്മദ് നജീബ് 'റോഡ് സുരക്ഷ - ജീവൻ രക്ഷ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു,മെക്കാനിക്കൽ എഞ്ചിനീയർ ജി.പി പ്രദീപ് കുമാർ, ഡിപ്പോ എഞ്ചിനീയർ ശ്യാംക്യഷ്ണൻ എന്നിവർ സംസാരിച്ചു.