29 March 2024 Friday

നന്നംമുക്ക് തരിശ് നിലത്ത് നടീൽ ഉത്സവം

ckmnews

നന്നംമുക്ക് തരിശ് നിലത്ത്  നടീൽ ഉത്സവം


ചങ്ങരംകുളം: നാൽ പത്തിരണ്ട് വർഷത്തിലേറെയായി കൃഷിയിറക്കാതെ തരിശായി കിടന്നിരുന്ന മൂക്കുതല പാടത്ത് ജനപ്രതിനിധികളും കർഷകരും നടീൽ നടത്തി.നന്നംമുക്ക് കൃഷി ഭവൻ്റെയും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടേയും സഹകരണത്തോടെയാണ് കർഷകർ 12 ഏക്കറിൽ വരുന്ന തരിശ് നിലമാണ് കൃഷിയോഗ്യമാക്കുന്നത്.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ നടീൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് അംഗംഎംആ ശാലത അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ടി. സത്യൻ കർഷകരെ ആദരിച്ചു.എ.കെ.മുഹമ്മദുകുട്ടി മൊമൻ്റാ കർഷകനായ അബൂബക്കറിന് മൊമെൻ്റോനൽകി.രാഖി രമേശ്, ക അരവിന്ദാക്ഷൻ സംസാരിച്ചു.