19 April 2024 Friday

വിഷപ്പാമ്ബിനെ ആക്രമിച്ച്‌ കീഴടക്കി രണ്ടു കുരുന്നുകളുടെ ജീവന്‍ രക്ഷിച്ചു :ആക്രമണത്തിനിടെ വിഷമേറ്റ് ' ആര്‍തര്‍ 'പൂച്ച ചത്തു

ckmnews

ആര്‍തര്‍ പൂച്ച നിസാരക്കാരനല്ല.ഏറ്റവും അപകടകാരിയായ വിഷ പാമ്ബില്‍ നിന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ് ആര്‍തര്‍ എന്ന ഈ പൂച്ച രക്ഷിച്ചത് .കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കുഞ്ഞുങ്ങളെ വിഷപാമ്ബ് ആക്രമിക്കാന്‍ വന്നത്. എന്നാല്‍ വിഷപാമ്ബിനെ കടിച്ചുകൊന്നാണ് ആര്‍തര്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ ആക്രമണത്തിനിടില്‍ ആര്‍തറിന് വിഷപാമ്ബിന്‍റെ കടിയേറ്റിരുന്നു. പാമ്ബിന്റെ കടയേറ്റ ആര്‍തര്‍ പിറ്റേന്ന് കുഴഞ്ഞ് വീണ് ചാവുകയായിരുന്നു.

ഓസ്‌ട്രേലിയയിലാണ് സംഭവം. വീട്ടുമുറ്റത്ത് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആര്‍തര്‍ പെട്ടെന്നാണ് ശത്രുവിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞത്. ഓസ്ട്രേലിയയിലെ ഏറ്റവും വിഷം കൂടിയ വിഭാഗത്തില്‍ പെടുന്ന പാമ്ബായിരുന്നു അത്. കുട്ടികളെ ആക്രമിക്കാന്‍ വന്ന പാമ്ബിന്റെ ദേഹത്തേയ്ക്ക് ചാടിവീഴുന്ന ആര്‍തറിനെയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് പാമ്ബിനെ നിമിഷനേരം കൊണ്ട് തന്നെ ആര്‍തര്‍ വകവരുത്തി.

എന്നാല്‍ ആക്രമണത്തിനിടയില്‍ ആര്‍തറിന് പാമ്ബിന്റെ കടിയേറ്റത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് കുഴഞ്ഞുവീണുവെങ്കിലും പൂച്ച പിന്നെയും അവിടെനിന്നും ചാടിയെഴുന്നേറ്റ് വരികയായിരുന്നു. പക്ഷേ രാവിലെയാണ് പാമ്ബ് കടിയേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്.വിഷം ഉള്ളില്‍ ചെന്ന ആര്‍തര്‍ കുഴഞ്ഞുവീണതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൂച്ചയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും ആര്‍തറിന്‍റെ വിലയുള്ള ജീവനെ രക്ഷിക്കാനായില്ല.

ഓസ്‌ട്രേലിയയിലെ അനിമല്‍ എമര്‍ജന്‍സി സര്‍വീസാണ് ആര്‍തറിന്റെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ മനുഷ്യരെ സഹായിച്ചുകൊണ്ട് ധീരപ്രവൃത്തികള്‍ ചെയ്യുന്ന മൃഗങ്ങള്‍ ചുരുക്കമാണെന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പബ്ലിഷ് ചെയ്തത്.