19 April 2024 Friday

പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി കൈക്കൂലി വാങ്ങിയ കരാറുകാരന്‍ പിടിയില്‍

ckmnews

കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്ബറിട്ടുതരാമെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ് അറസ്​റ്റ്​ ചെയ്തു. കേച്ചേരി സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ സനല്‍ കെ. സത്യനെയാണ് വിജിലന്‍സ് അറസ്​റ്റ്​ ചെയ്തത്.

ചൊവ്വാഴ്​ച വൈകീട്ട് കേച്ചേരി സെന്‍ററിലെ ശങ്കര കോംപ്ലക്സിലായിരുന്നു സംഭവം. വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഉദയകുമാറി​െന്‍റ പരാതിയിലാണ് അറസ്​റ്റ്​. ചൂണ്ടല്‍ സെന്‍ററില്‍ ഗുരുവായൂര്‍ റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്ബറിട്ടുകിട്ടാന്‍ വേണ്ടി പണം കൈമാറുന്നതിനിടെയാണ് കരാറുകാരനെ വിജിലന്‍സ് പിടികൂടിയത്.

പ്രതിയില്‍നിന്ന് 25,000 രൂപയും ഫോണും വിജിലന്‍സ് കസ്​റ്റഡിയിലെടുത്തു. തൃശൂര്‍ ഡിവൈ.എസ്പി യു. പ്രേമനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.