28 March 2024 Thursday

കുടിവെള്ളം എത്തിച്ച് തെങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സും മഹാത്മ സോഷ്യല്‍ ബ്രിഗേഡ്സും

ckmnews



ചങ്ങരംകുളം:കൊവിഡ്  പ്രതിസന്ധിയിലും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന നന്നംമുക്ക് പഞ്ചായത്തിലെ 12-വാർഡിലെ ഐനിച്ചോട് ലക്ഷംവീട് കോളനിയിലെയും മറ്റുമുള്ള 65ൽപരം നിർദ്ധരരായ കുടുംബങ്ങൾക്കാണ് തെങ്ങിൽ യൂത്ത് കോൺഗ്രസ്സും മഹാത്മ സോഷൃൽ ബ്രിഗേഡ്സും സംയുക്തമായി സൗജനൃ കുടിവെള്ള വിതരണം നടത്തുന്നത്.കോൺഗ്രസ്സ് നേതാവ് അന്തരിച്ച അമയിൽ മുഹമ്മദ് സാഹിബിന്റെ കുടുംബമാണ് കുടിവെള്ള വിതരണത്തിന് സൗജനൃമായി വാഹനം നൽകിയിരിക്കുന്നത്. റഷീദ് ഐനിച്ചോട് ഷംസീർ മണാളത്ത്.അലി മേലേയിൽ ഷെമീർ കൊളാടിക്കൽ സുധീർ തെങ്ങിൽ എന്നിവരാണ് നേതൃതം നൽകുന്നത് .