19 April 2024 Friday

ചങ്ങരംകുളത്ത് ബസ് ജീവനക്കാരും ചുമട്ട് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

ckmnews

ചങ്ങരംകുളം:ബസ് ജീവനക്കാരും ചുമട്ട് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം.ചങ്ങരംകുളം ബസ്റ്റാല്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.ബൈക്കില്‍  വന്നിരുന്ന ചുമട്ട് തൊഴിലാളിയും സ്വകാര്യ ബസ്സ് തൊഴിലാളിയും തമ്മില്‍ നരണിപ്പുഴ റോഡില്‍ വെച്ച് തര്‍ക്കം നടന്നിരുന്നു.പിന്നീട് ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ബസ്റ്റാന്റില്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.ചങ്ങരംകുളം പോലീസെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ കസ്റ്റഡിയില്‍ എടുത്തു.