19 April 2024 Friday

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പ്രതിഷേധിച്ച്‌ വീട്ടുടമ ആത്മഹത്യ ചെയ്തു

ckmnews

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയത്.

പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്നു സനില്‍. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നില്‍ എന്നായിരുന്നു സനിലിന്റെ ആരോപണം. എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.