18 April 2024 Thursday

പദ്ധതി രൂപീകരണം:വ്യാപാരികളുടെ യോഗം വിളിച്ചു കൂട്ടി.

ckmnews

പദ്ധതി രൂപീകരണം:വ്യാപാരികളുടെ യോഗം വിളിച്ചു കൂട്ടി.


ആലംകോട് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ടൗണിലെ വ്യാപാരികളുടെ യോഗം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്നു.ലൈസെൻസ് പുതുക്കുന്നതിന് ഹരിതകർമ്മസേനക്കു നൂറു രൂപ നൽകണം എന്ന പുതിയ ഉത്തരവ് താൽക്കാലികമായി ഒഴിവാക്കി തരണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.ടൗണിലെ അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തിരമായി സ്വീകരിക്കാനുള്ള നടപടിയെടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.പ്രസിഡന്റ് എപി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പ്രബിത,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷഹീർ, മെമ്പർമാരായ മുഹമ്മദ് ശരീഫ്, അബ്ദുൽ മജീദ് , നിമ്ന തുടങ്ങിയവർ സംസാരിച്ചു..