25 April 2024 Thursday

കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 345 പേര്‍ക്ക് കോവിഡ്

ckmnews

കോവിഡ് 19: ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി

345 പേര്‍ക്ക് കോവിഡ് 


മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 16) 570 പേര്‍ കോവിഡ് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,09,597 ആയി. അതേസമയം 345 പേര്‍ക്ക് കൂടി ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 322 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


ജില്ലയില്‍ നിലവില്‍ 24,833 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,228 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 229  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 128 പേരും 82 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 553 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.


 ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ഫെബ്രുവരി 16 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 07

ആലങ്കോട്  02

ആലിപ്പറമ്പ് 06

അമരമ്പലം  03

ആനക്കയം 01

അങ്ങാടിപ്പുറം 07

അരീക്കോട്  04

ആതവനാട് 01

ഊരകം 06

ചാലിയാര്‍ 02

ചീക്കോട് 01

ചേലേമ്പ്ര  02

ചെറിയമുണ്ടം 04

ചെറുകാവ്  04

ചോക്കാട് 01

എടപ്പറ്റ 01

എടപ്പാള്‍  12

എടരിക്കോട് 03

എടയൂര്‍ 01

ഏലംകുളം 05

കാലടി 02

കല്‍പകഞ്ചേരി 04

കണ്ണമംഗലം 02

കരുവാരക്കുണ്ട് 01

കീഴാറ്റൂര്‍  02

കോഡൂര്‍ 04

കൊണ്ടോട്ടി 07

കൂട്ടിലങ്ങാടി  04

കോട്ടക്കല്‍ 01

കുറുവ  01

കുറ്റിപ്പുറം 05

മലപ്പുറം  25

മമ്പാട്  03

മംഗലം 02

മഞ്ചേരി  09

മങ്കട  02

മാറാക്കര 01

മാറഞ്ചേരി 24

മേലാറ്റൂര്‍ 09

മൂന്നിയൂര്‍ 02

മൂര്‍ക്കനാട്  03

മൊറയൂര്‍ 04

മുതുവല്ലൂര്‍ 01

നന്നംമുക്ക് 01

നെടിയിരുപ്പ് 01

നിലമ്പൂര്‍  03

ഒഴൂര്‍ 01

പള്ളിക്കല്‍ 02

പാണ്ടിക്കാട്  01

പരപ്പനങ്ങാടി 04

പറപ്പൂര്‍ 08

പെരിന്തല്‍മണ്ണ 15

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 04

പെരുവള്ളൂര്‍ 02

പൊന്മള 01

പൊന്നാനി 02

പൂക്കോട്ടൂര്‍ 05

പോത്തുകല്ല് 01

പുലാമന്തോള്‍ 08

പുളിക്കല്‍ 03

പുഴക്കാട്ടിരി 05

താനാളൂര്‍ 03

താനൂര്‍ 01

തലക്കാട് 05

തവനൂര്‍  04

താഴെക്കോട് 04

തേഞ്ഞിപ്പലം 03

തെന്നല 04

തിരുവാലി 01

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 02

തിരൂര്‍  03

തിരൂരങ്ങാടി  10

ഊര്‍ങ്ങാട്ടിരി 04

വളാഞ്ചേരി  03

വള്ളിക്കുന്ന് 07

വാഴക്കാട്  02

വാഴയൂര്‍ 03

വഴിക്കടവ്  01

വെളിയങ്കോട് 08

വേങ്ങര 06

വെട്ടത്തൂര്‍ 04

വെട്ടം 03

വണ്ടൂര്‍ 01