28 March 2024 Thursday

തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജ് കെട്ടിടം നാടിന് സമർപ്പിച്ചു

ckmnews

തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജ് കെട്ടിടം നാടിന് സമർപ്പിച്ചു


എടപ്പാൾ: തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും നിരവധി നൂതന പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയിതെന്നും ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ അധ്യക്ഷനായി. കേരളത്തെ ഒരു എജ്യുക്കേഷൻ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും ദേശീയ- അന്തർദേശീയ നിലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസം ഉയരുകയാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.തവനൂർ ഗവ ആർട്സ് ആൻ്റ് സയൻസ് കോളജിൽ സംഘടിപ്പിച്ച പ്രാദേശിക തല  ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. ചടങ്ങിൽ കോളജിലേക്ക് നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ അധ്യക്ഷനായി.  തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു. സൈനുദ്ധീൻ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസ്ലം

 ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ എ.കെ പ്രേമലത, ഇ.കെ.ദിലീഷ്, കെ.ഷീജ

തവനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ ജയശ്രീ കോളജ് സ്ഥാപക സ്പെഷ്യൽ ഓഫീസർ എ.പി അമീൻ ദാസ്, നിള ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ വിവി. അലി ഹാജി,എ.കെ.ഹുസൈൻ ഹാജി, മുഹമ്മദ് റാഫി പാട്ടത്തിൽ വി.കെ.രാജേഷ്,, കെ.പി.വേണു, ഉണ്ണികൃഷ്ണൻ, മുഹമ്മദ് നബു ഹാൻ, ശേർണിമ കോളജ് പ്രിൻസിപ്പാൾ വി.വി സീജ,  തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോളജിനായി സ്ഥലം വിട്ടു നൽകിയവരെയും നിള ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.2014 ൽ തവനൂർ ഗ്രാമപഞ്ചായത്തിലെ അന്ത്യാളംകുടത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രീമെട്രിക്ക് ഹോസ്റ്റലിലാണ് കോളജ് പ്രവർത്തനമാരംഭിച്ചത്.  സ്ഥലം എം.എൽ.എ കൂടിയായ ഡോ.കെ .ടി ജലീലിൻ്റെ ശ്രമഫലമായി കോളജിന് സ്വന്തം കെട്ടിടം നിർമിക്കാൻ മറവഞ്ചേരി നിള എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് 5.085 ഏക്കർ ഭൂമി സൗജന്യമായി വിട്ടു നൽകുകയായിരുന്നു. കോളജിലേക്ക് റോഡിനാവശ്യമായ സ്ഥലം പാട്ടത്തിൽ ബാപ്പു ഹാജിയും വിട്ടു  നൽകി. കിഫ് ബി യിൽ നിന്ന് 10.24 കോടി ചെലവഴിച്ച് 4310 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആറ് ക്ലാസ് മുറികൾ, ഓഫീസ്, പ്രിൻസിപ്പാൾ റൂം, രണ്ട് ലാബ് റൂമുകൾ, രണ്ട് സെമിനാർ ഹാൾ, കാൻ്റീൻ, ഓപ്പൺ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്.  അയങ്കലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിൽ ഇപ്പോൾ ബി.കോം, ബി.എ. ഇംഗ്ലീഷ്, ബി.എ.സോഷ്യോളജി എന്നീ കോഴ്സുകളിൽ 480 കുട്ടികളാണ് പഠിക്കുന്നത്.  അഞ്ച് വർഷ കോഴ്സായ ഇൻ്റഗ്രേറ്റഡ് പൊളിറ്റിക്സും ഇക്കൊല്ലം അനുവദിച്ചിട്ടുണ്ട് . സ്വന്തം കെട്ടിടമാകുന്നതോടെ പുതിയ കോഴ്സുകൾ ഇനിയും അനുവദിക്കും.