23 April 2024 Tuesday

കാർഷിക ആരോഗ്യ മേഖലകൾക്ക് മുഖ്യ പരിഗണന നൽകി കാലടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ckmnews

കാർഷിക ആരോഗ്യ മേഖലകൾക്ക് മുഖ്യ പരിഗണന നൽകി കാലടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ


കാലടി: കാർഷിക ആരോഗ്യ മേഖലകൾക്ക് മുഖ്യ പരിഗണന നൽകി കാലടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ. ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വികസന സെമിനാർ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസ്‌ലം കെ തിരുത്തി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസന കാഴ്ചപ്പാട് വൈസ് പ്രസിഡന്റ്‌ പി ജി ജിൻസി അവതരിപ്പിച്ചു. കരട് പ്രൊജക്റ്റ്‌ നിർദേശങ്ങൾ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ കെ ആനന്ദൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി പി മോഹൻദാസ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റംസീന ഷാനൂബ്, എൻ കെ അബ്ദുൾ ഗഫൂർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഇ കെ ദിലീഷ്, പ്രകാശൻ കാലടി, എം ജയശ്രീ, ,പഞ്ചായത്ത് മെമ്പർമാരായ സുരേഷ് പനക്കൽ, കെ ഫാത്തിമ, ബഷീർ തുറയാറ്റിൽ, പി വി അബ്ദുൾ റസാഖ്, ആസൂത്രണ സമിതി അംഗങ്ങളായ നൗഫൽ സി തണ്ടിലം, കെ ജി ബെന്നി, എൻ കെ അബ്ദുൾ റഷീദ്,എൻ. വി അബ്ദുൾ സലാം, ടി എ ഖാദർ എന്നിവർ സംസാരിച്ചു.

കാർഷിക ആരോഗ്യ മേഖലകൾക്കാണ് മുഖ്യ പരിഗണന. ശുദ്ധജല ക്ഷാമം പൂർണമായും പരിഹരിക്കും, തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കും, പരിരക്ഷ പദ്ധതി വിപുലീകരിക്കും, ഹരിത കർമസേനയുടെ പ്രവർത്തനം വിപുലപെടുത്തി മാലിന്യ നിർമാർജനം നടപ്പിലാക്കും, കുടുംബരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കും, ക്ഷീര മേഖലയെ പ്രോത്സാഹിപ്പിക്കും, പാർപ്പിട മേഖലക്കും ഗ്രാമീണ റോഡുകളുടെ പുണരുദ്ധരണത്തിനും വിദ്യാഭ്യാസ കലാ കായിക മേഖലക്കും ഭിന്നശേഷി- വനിതാ-വയോജന ക്ഷേമത്തിനും പദ്ധതികളുണ്ട്