23 April 2024 Tuesday

രമേഷ് പിഷാരടി കോൺഗ്രസിലേക്ക് ഹരിപ്പാട് ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങില്‍ താരം പങ്കെടുക്കും

ckmnews

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്


ഹരിപ്പാട് ഐശ്വര്യ കേരളയാത്രാ സമാപന ചടങ്ങില്‍ താരം പങ്കെടുക്കും

   

തിരുവനന്തുപുരം:സിനിമാ നടനും മിമിക്രിതാരവും അവതാരകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസിൽ ചേരുന്നു. ഇതു സംബന്ധിച്ച് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും പിഷാരടി പങ്കെടുക്കും.  ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും.ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.