28 March 2024 Thursday

കോക്കൂർ എഎച്ച്‌എം ഗവ ഹയർ സെകണ്ടറി സ്കൂൾ ന്യൂ ബ്ലോക്കിൽ എം.ജി.എം.മർക്കസുദ്ദവ നിർമിച്ചു നൽകിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെകണ്ടറി സ്കൂൾ ന്യൂ ബ്ലോക്കിൽ എം.ജി.എം.മർക്കസുദ്ദവ നിർമിച്ചു നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആലംകോട്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ കെ വി സഹീർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ പി പി സക്കീർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌മെമ്പർ റീസപ്രകാശ്‌, പി പി ഖാലിദ്‌, പി ഐ റാഫിദ, കെ വി ഹംസ, പ്രിൻസിപ്പൽ അജിത ടീച്ചർ, ഹെഡ്മിസ്റ്റ്രസ്‌ അംബിക ടീച്ചർ, റഹീന ഗഫൂർ, നജീർ അഹ്മദ്‌, മുജീബ്‌ കോക്കൂർ, വി വി ശശി, വിപിൻ മാസ്റ്റർ, ബഷീർ മാസ്റ്റർ പ്രസംഗിച്ചു