25 April 2024 Thursday

പന്താവൂര്‍ പമ്പ് ഹൗസിൽ സ്ഥിരം തടയിണ സംവിധാനമൊരുങ്ങുന്നു നിര്‍മാണോദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു

ckmnews

പന്താവൂര്‍ പമ്പ് ഹൗസിൽ സ്ഥിരം തടയിണ സംവിധാനമൊരുങ്ങുന്നു


നിര്‍മാണോദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷനിലെ പമ്പ് ഹൗസില്‍ ഷട്ടറുകളുടെ നിര്‍മാണം ആരംഭിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപാ ചെലവിലാണ് ഏഴു ഷട്ടറുകള്‍ നിര്‍മിക്കുന്നത്. ഷട്ടറിന്റെ പ്രവര്‍ത്തനം പ്രാപ്തമാകുന്നതോടെ പന്താവൂര്‍ മുതല്‍ കക്കിടിപ്പുറം വരെയുള്ള തോടില്‍ ആവശ്യമുള്ളപ്പോള്‍ വെള്ളംകെട്ടിനിറുത്താനും തുറന്നുവിടാനും ഇതോടെ സാധിക്കും. തന്നെയുമെല്ല ഈ പ്രദേശങ്ങളിലെ പന്താവൂര്‍, കക്കിടിപ്പുറം, ആര്യങ്കാവ് പാടശേഖരങ്ങളിലായി ഏതാണ്ട് 800 ഏക്കറോളം വരുന്ന പാടങ്ങളിലേക്ക് കൃഷി ചെയ്യുന്നതിനുള്ള വെള്ളമെത്തിക്കാനും സമീപത്തെ വീടുകളിലെ കിണറുകളിലെ ജല ലഭ്യത വര്‍ധിപ്പിക്കാനും വരള്‍ച്ച് തടയാനും കഴിയും. നേരത്തെ ഓരോ വര്‍ഷവും രണ്ടുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക തടയണ കെട്ടിയാണ് വെള്ളം കെട്ടിനിറുത്തിയിരുന്നത്. എന്നാല്‍ പുതിയ ഷെട്ടര്‍ വരുന്നതോടെ ഈ ചെലവ് കുറഞ്ഞുകിട്ടും. വെള്ളം കെട്ടിനുറുത്താനും ആവശ്യമുള്ളപ്പോള്‍ കൃഷിയാവശ്യത്തിന് തുറന്നുവിടാനുള്ള സൗകര്യമുള്ള സ്റ്റീല്‍ ഷട്ടറുകളാണ് നിര്‍മിക്കുന്നത്. ഷട്ടിറിന്റെ നിര്‍മാണോദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് എ പി പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസര്‍, പൊരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ്, ആലങ്കോട് പഞ്ചായത്തംഗങ്ങള്‍, ഇറിഗേഷന്‍ മെക്കാനിക്കല്‍ എഇ കെ എസ് ആനന്ദ് എന്നിവര്‍ പങ്കെടുത്തു.