19 April 2024 Friday

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് അന്തിമ രൂപമായി

ckmnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് അന്തിമ രൂപമായി


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് അന്തിമ രൂപമായി. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സെമിനാറില്‍ 3 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ 97 ലക്ഷം രൂപയുടെയും കാര്‍ഷിക മേഖലയില്‍ 65 ലക്ഷം രൂപയുടെയും ആരോഗ്യമേഖലയില്‍ 32 ലക്ഷം രൂപയുടെയും ഭവനമേഖലയില്‍ 64 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. ഇതില്‍ 1.3 കോടി രൂപ പട്ടികജാതി വികസന പദ്ധതികളാണ്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠന സഹായത്തിനായി 48 ലക്ഷം രൂപയുടെയും പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് 32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 

വികസന സെമിനാര്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ആര്‍ അനീഷ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ ദിലീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി വി സുബൈദ, അസ് ലാം തിരുത്തി, കഴുങ്കിൽ അബ്ദുല്‍ മജീദ്, സി പി നസീറ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു.