National
കേന്ദ്രത്തിന്റെ സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ തുടങ്ങി , കേരളസർക്കാരിന്റെ പലവ്യഞ്ജന കിറ്റും ലഭിക്കും
കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ റേഷൻ ഇന്നു മുതൽ ലഭിക്കും. ഇന്നും നാളെയും അന്ത്യോദയ അന്നയോജന ( മഞ്ഞക്കാർഡ് ) ഉടമകൾക്കാണ് അരി വിതരണം. ഇതോടൊപ്പം കേരള സർക്കാർ അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ സൗജന്യ അരി അനുവദിച്ചിട്ടുള്ളത്. സൗജന്യ റേഷന്‍ അരിവിതരണത്തിനുളള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് 20,21 തീയതികളിലാണ് അരിവിതരണം. ആ ദിവസങ്ങളില്‍ വാങ്ങാന്‍പറ്റാത്തവര്‍ക്ക് 30 വരെ വാങ്ങാം.