20 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി മാധ്യമപ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേർത്തു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി  മാധ്യമപ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേർത്തു


വികസന കാര്യങ്ങളിലേയ്ക്കുള്ള അഭിപ്രായ യങ്ങളും നിർദ്ദേശങ്ങളും തേടിയാണ് പരിപാടി സംഘടിപ്പിച്ചത്


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്തെ മാധ്യമപ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തു.പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ വികസന സെമിനാര്‍ നക്കുന്നതിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിലും ചങ്ങരംകുളം ടൗണിലും നടപ്പിലാക്കേണ്ട വികസനപദ്ധതികള്‍ ഏകീകരിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.പഞ്ചായത്ത് അംഗം അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പ്രഭിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഹീർ കെ വി എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ ചെയർപേഴ്സൺ  ഷഹനനാസർ.ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ അശറഫ്, ഷെരീഫ്,ഉദ്യോഗസ്ഥരും തുടങ്ങിയവർ സംബന്ധിച്ചു.  ഗ്രാമപഞ്ചായത്ത് അംഗം സുജിത സുനിൽ പരിപാടിക്ക് നന്ദി പറഞ്ഞു.