25 April 2024 Thursday

കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ckmnews


പൊന്നാനി:കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍  വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.പൊന്നാനി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് പൊന്നാനി എംഎല്‍എ കൂടിയായ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.മണ്ഡലത്തില്‍ എത്തിയാണ് സ്പീക്കര്‍ തദ്ദേശ സ്ഥാപന മേധാവികളുമായും വിവിധ വകുപ്പ് മേധാവികളുമായും ആശയവിനിമയം നടത്തിയത്.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ട് പോവാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി