20 April 2024 Saturday

വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ കൈവശപ്പെടുത്തി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കും ; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ച്‌ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും ആവശ്യപ്പെടും ; രക്ഷിതാക്കളുടെ പരാതിയില്‍ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ കേസ്

ckmnews

കൊല്ലം: ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരേ കേസ്. തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ അധ്യാപിക അവസരം ഒരുക്കിയിരുന്നതായും പരാതിയുണ്ട്. പെണ്‍കുട്ടികളുടെ ഫോണ്‍ അധ്യാപിക ഉപയോഗിക്കുകയും, കുട്ടികളുടെ പേരില്‍ സാമൂഹികമാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി അശ്ളീല ചാറ്റ് നടത്തുകയും ചെയ്തിരുന്നു. ഇത് കുട്ടികള്‍ തന്നെ ചെയ്തതാണെന്നും ഇത് പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയതായി കാട്ടി വിദ്യാര്‍ഥികള്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് പരാതി നല്‍കി. വിവരം പുറത്തുപറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതെത്തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണനു പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. അധ്യാപികയ്ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.സജിനാഥ് അറിയിച്ചു.