29 March 2024 Friday

ഓർമ്മയിലെ കലാലയം:നീണ്ട 32 വര്‍ഷത്തിന് ശേഷം പള്ളിക്കര ജിഎംഎല്‍പി സ്കൂളില്‍ അവര്‍ ഒത്തു ചേര്‍ന്നു

ckmnews

ഓർമ്മയിലെ കലാലയം:നീണ്ട 32 വര്‍ഷത്തിന് ശേഷം പള്ളിക്കര ജിഎംഎല്‍പി സ്കൂളില്‍ അവര്‍ ഒത്തു ചേര്‍ന്നു


ചങ്ങരംകുളം:നീണ്ട 32 വർഷങ്ങൾക്ക് ശേഷം വിദ്യാലയ മുറ്റത്തു അവർ ഒത്തുകൂടി.പൂർവ്വ വിദ്യാർത്ഥികളുടെ അപൂര്‍വ്വമായ ഒരു സ്നേഹ സംഗമത്തിനാണ് കഴിഞ്ഞ  ദിവസം പള്ളിക്കര ജിഎംഎല്‍പി സ്കൂള്‍ സാക്ഷ്യം വഹിച്ചത്.ഒരു  എല്‍പി സ്കൂളിൽ പഠിച്ച കുട്ടികളെയും അവരെ പഠിപ്പിച്ച  അദ്ധ്യാപകരെയും നീണ്ട 32 വർഷങ്ങൾക്ക് ശേഷം തേടി പിടിച്ച് അതേ കലാലയമുറ്റത്ത് ഒരുമിച്ചു കൂട്ടാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.സ്നേഹത്തിന്റെയും  സാഹോദര്യത്തിന്റെയും  പുതിയ മാതൃക സൃഷ്ടിക്കാനും പുതിയ തലമുറക്ക് അത് പകര്‍ന്ന് നല്‍കാനും കഴിഞ്ഞു എന്നതാണ് കൂടിച്ചേരലിലൂടെ സാധിച്ചതെന്ന് പങ്കെടുത്തവര്‍ പറഞ്ഞം.1985-89 വരെ ഒന്നാം തരം മുതല്‍ നാലാം തരെ ഒരേ സ്കൂളില്‍ ഒരേ ക്ളാസില്‍ പഠിച്ച് ഒരുമിച്ച് വേര്‍പിരിഞ്ഞ വിദ്യാർത്ഥികളാണ് നീണ്ട 32 വര്‍ഷത്തിന് ശേഷം അതേ സ്കൂളില്‍ കൂടി ചേര്‍ന്നത്.പള്ളിക്കര ജിഎംഎല്‍പി സ്കൂളിൽ ഫെബ്രുവരി  14നു ഞായറാഴ്ച 10മണിക്ക് പൂർണ്ണമായും   ഗവണ്മെന്റ് നിർദേശിച്ച കോവിഡ്  പ്രോട്ടോകോൾ   പ്രകാരം ആയിരുന്നു  പരിപാടികൾ നടന്നത്. മണ്മറഞ്ഞു പോയ അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ടി പ്രാർത്ഥനയോടെ ആണ് ചടങ്ങുകള്‍ ആരംഭിച്ചത്.നിയാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജിഎംഎല്‍പി സ്കൂളിലെ പ്രധാന അദ്ധ്യാപിക വിനീത ടീച്ചർ ഉത്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഫി ആശംസ നേർന്നു. യോഗത്തില്‍ അദ്ധ്യാപകരെ  ആദരിച്ചു. ചടങ്ങിൽ വിട പറഞ്ഞ ശിഹാബിന്റെ കുട്ടികൾക്ക് പഠനത്തിന് ഉള്ള ഫണ്ട്‌ കൈമാറുകയും ബ്രറിക്ക് വേണ്ടി അലമാര കൈമാറുകയും ചെയ്തു. യോഗത്തിന്   വിനേഷ്  സ്വാഗതവും,പ്രശാന്ത് നന്ദിയും പറഞ്ഞു.