24 April 2024 Wednesday

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും:ഹമീദ്പരപ്പനങ്ങാടി.

ckmnews

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും:ഹമീദ്പരപ്പനങ്ങാടി.


ചങ്ങരംകുളം:രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന്  പോപുലർ ഫ്രണ്ട് ജില്ലകമ്മറ്റി അംഗം ഹമീദ്പരപ്പനങ്ങാടി പറഞ്ഞു.രാജ്യത്തിനു വേണ്ടി പോപുലർഫ്രണ്ടിനൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 17മുതൽ ഫെബ്രുവരി 17വരെ നടന്നു കൊണ്ടിരിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ചങ്ങരംകുളത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സർക്കാർ ഏജൻസികളെയും പോപ്പുലർ ഫ്രണ്ട് അനുസരിക്കാറുണ്ട്.പക്ഷെ ആർ എസ് എസിനു വേണ്ടി സർക്കാർ ഏജൻസികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർ എസ് എസിനോട് സ്വീകരിക്കുന്ന അതെസമീപനം പ്രസ്തുത ഏജൻസികളോടും എടുക്കേണ്ടിവരും.വാഹന പ്രചരണ ജാഥ പന്താവൂർ,കക്കിടിക്കൽ, ആലംകോട്,മാന്തടം,, പാവിട്ടപ്പുറം,അയിനിച്ചോട്, ചെറുവല്ലൂർ, മൂക്കുതല എന്നിവിടങ്ങളിൽ സ്വീകരങ്ങൾക്ക് ശേഷം ചങ്ങരംകുളത് സമാപിച്ചു.വിവിധ സ്വീകര കേന്ദ്രങ്ങളിൽ അദ്നാൻപെരുമ്പിലാവ്, ഹസൻചിയ്യാനൂർ എന്നിവർ സംസാരിച്ചു.വാഹനജാഥക്ക് സലാംപള്ളിക്കര,ഷമീർ കാളാച്ചാൽ,റഫീഖ് കുറ്റിപ്പാല,റഷീദ് വളയംകുളം എന്നിവർ നേതൃത്വം നൽകി.