24 April 2024 Wednesday

നേരം വെളുക്കുമ്പോൾ പാചക വാതക വില കൂടും എല്‍പിജിക്ക് കൂടിയത് 50 രൂപ ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവർധന:

ckmnews

നേരം വെളുക്കുമ്പോൾ പാചക വാതക വില കൂടും


എല്‍പിജിക്ക് കൂടിയത് 50 രൂപ ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവർധന:ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്.

   

ന്യൂഡൽഹി: ദ്രവീകൃത പാചകവാതകത്തിന് (എൽപിജി)  വീണ്ടും വില വർദ്ധിപ്പിച്ചു. ആഭ്യന്തര ഗ്യാസിന് (14.2 കിലോഗ്രാം) വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ വില വർദ്ധനവ് നിലവിൽ വരും. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന് 769 രൂപയായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വിലവർധനയാണിത്. എണ്ണ വിപണന കമ്പനികൾ ഫെബ്രുവരി 4 ന് മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത എൽ പി ജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 25 രൂപ വർദ്ധിപ്പിച്ചിരുന്നു.




ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില നിശ്ചയിക്കുന്നത്.





ആഭ്യന്തര എൽപിജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലവിൽ സബ്സിഡി നൽകുന്നുണ്ട്. നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സിലിണ്ടർ വാങ്ങിയതിനുശേഷം സബ്സിഡി തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റാവുകയാണ് ചെയ്യുന്നത്.




ഇന്ത്യയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുന്ന സമയത്താണ് ഈ എൽപിജി വിലവർദ്ധനവ്. മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയിൽ ഊർജ്ജ അടിക്കടി വില ഉയരുന്നത് പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കും. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുറത്തെടുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇന്ധന വിലയും പാചകവാതക വിലയും തുടരെ വർദ്ധിക്കുന്നത്.