20 April 2024 Saturday

വെള്ളാഞ്ചേരി ഗവണ്‍മെന്റ് യുപി സ്കൂളില്‍ പുതിയ കെട്ടിടം ശിലാസ്ഥാപനം നടത്തി

ckmnews

വെള്ളാഞ്ചേരി ഗവണ്‍മെന്റ് യുപി സ്കൂളില്‍ പുതിയ  കെട്ടിടം ശിലാസ്ഥാപനം നടത്തി


എടപ്പാൾ: തവനൂർ എം.എൽ.എ.ഡോ:കെ.ടി.ജലീലിൻ്റെ ഒരു കോടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്

വെള്ളാഞ്ചേരി ഗവ:യു .പി .സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ നിർവഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു എന്ന ശിവദാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ധനലക്ഷ്മി, മെമ്പർ മാരായ പത്മജ, പ്രവിജ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുനാസർ, 

എസ്.എം.സി.ചെയർമാൻ ഭാസ്കരൻ ,മോഹൻദാസ്, ബിന്ദു ടീച്ചർ, ദിലീപ് എന്നിവർ സംസാരിച്ചു.

പി.ടി.എ.പ്രസിഡൻ്റ് ബി.ജി.ശ്രീജിത്ത് സ്വാഗതവും എച്ച്.എം.ദാമോദരൻ നന്ദിയും പറഞ്ഞു