20 April 2024 Saturday

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 630 പേര്‍ക്ക് രോഗം 312 പേര്‍ക്ക് രോഗമുക്തി

ckmnews

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 630 പേര്‍ക്ക് രോഗം 

312 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 14) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 630 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 601 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. ഇന്ന് 312 പേര്‍ കോവിഡ് വിമുക്തരായതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,08,375 ആയി. 


ജില്ലയില്‍ നിലവില്‍ 24,520 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,546 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 224  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 93 പേരും 122 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 550 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ഇന്ന് (ഫെബ്രുവരി 14) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 02

ആലങ്കോട്  02

ആലിപ്പറമ്പ്  08

അമരമ്പലം  04

ആനക്കയം  01

അങ്ങാടിപ്പുറം 11

അരീക്കോട്  06

ആതവനാട്  07

ചാലിയാര്‍ 01

ചീക്കോട്  04

ചേലേമ്പ്ര 05

ചെറുകാവ്  12

ചോക്കാട് 07

ചുങ്കത്തറ 04

എടക്കര  04

എടപ്പറ്റ 02

എടപ്പാള്‍ 14

എടവണ്ണ  06

ഇരിമ്പിളിയം 03

കാളികാവ്  04

കല്‍പകഞ്ചേരി 04

കണ്ണമംഗലം 03

കരുളായി 06

കരുവാരക്കുണ്ട് 04

കാവനൂര്‍  01

കീഴാറ്റൂര്‍  05

കീഴുപറമ്പ് 04

കൊണ്ടോട്ടി 20

കൂട്ടിലങ്ങാടി  01

കോട്ടക്കല്‍  12

കുറ്റിപ്പുറം  05

കുഴിമണ്ണ 03

മക്കരപ്പറമ്പ 01

മലപ്പുറം  27

മമ്പാട് 04

മംഗലം 02

മഞ്ചേരി  05

മങ്കട  02

മാറാക്കര 02

മാറഞ്ചേരി 85

മേലാറ്റൂര്‍ 09

മൂന്നിയൂര്‍  04

മൂത്തേടം 01

മൊറയൂര്‍ 03

നന്നമ്പ്ര 02

നന്നംമുക്ക് 01

നിലമ്പൂര്‍  08

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട് 08

പരപ്പനങ്ങാടി 02

പറപ്പൂര്‍ 05

പെരിന്തല്‍മണ്ണ 30

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 74

പെരുവള്ളൂര്‍ 02

പൊന്മള 01

പെന്മുണ്ടം 02

പൊന്നാനി  12

പൂക്കോട്ടൂര്‍  06

പോരൂര്‍ 05

പോത്തുകല്ല് 13

പുലാമന്തോള്‍ 03

പുളിക്കല്‍  14

പുറത്തൂര്‍  01

പുഴക്കാട്ടിരി 03

താനാളൂര്‍  02

തലക്കാട് 03

തവനൂര്‍ 07

താഴേക്കോട്  06

തേഞ്ഞിപ്പലം 03

തെന്നല 03

തിരുനാവായ 01

തിരുവാലി 06

തൃക്കലങ്ങോട്  01

തൃപ്രങ്ങോട് 02

തുവ്വൂര്‍  01

തിരൂര്‍  08

തിരൂരങ്ങാടി  06

ഊര്‍ങ്ങാട്ടിരി 07

വളാഞ്ചേരി  04

വളവന്നൂര്‍  14

വള്ളിക്കുന്ന്  01

വട്ടംകുളം  08

വാഴക്കാട്  02

വാഴയൂര്‍  03

വഴിക്കടവ്  01

വെളിയങ്കോട് 04

വേങ്ങര  01

വെട്ടത്തൂര്‍ 02

വെട്ടം 03

വണ്ടൂര്‍ 07