29 March 2024 Friday

ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും നിർമ്മാണാനുമതിക്കുള്ള അധികാരം സ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകിയ സംസ്ഥാന സർക്കാർ നടപടിയെ കെ എൻ എം സ്വാഗതം ചെയ്തു

ckmnews


ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും  നിർമ്മാണാനുമതിക്കുള്ള അധികാരം ജില്ലാ ഭരണകൂടത്തിൽ നിന്ന് എടുത്ത്‌ മാറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ നൽകിയ സംസ്ഥാന സർക്കാർ നടപടിയെ കെ എൻ എം ചങ്ങരംകുളം മണ്ഡലം സമ്പൂർണ്ണ കൗൺസിൽ സ്വാഗതം ചെയ്തു.ഏറെകാലമായി മത സംഘടനകൾ ഉന്നയിച്ചു വരുന്ന ആവശ്യമാണിത്‌. 

കെ എൻ എം ജില്ലാ സെക്രട്ടറി കെ കുഞ്ഞിപ്പ മാസ്റ്റർ തിരൂർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ ഹമീദ്‌ അദ്ധ്യക്ഷത വഹിച്ചു.രണ്ട്‌ വീടുകൾ നിർമ്മിക്കുന്നതിനുള്ള ധനസഹായം കെ എൻ എം ജില്ലാ പ്രസിഡന്റ്‌ ഡോ പി പി മുഹമ്മദ്‌ കൈമാറി. പി പി എം അഷ്‌റഫ്‌, വി മുഹമ്മദുണ്ണി ഹാജി, കെ കുഞ്ഞിമുഹമ്മദ്‌ മാസ്റ്റർ, പി കെ ഇബ്രാഹിം കുട്ടി മൗലവി, പി ഐ മുജീബ്‌, അഷ്‌റഫ്‌ പന്താവൂർ, മുജീബ്‌ കോക്കൂർ, സിദ്ധീക്‌ അൻസാരി, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, വി എ അയിഷകുട്ടി ടീച്ചർ, എം റഷീദ്‌, അലി മൂകുതല, കെ വി ബീരാവു, കുഞ്ഞികോയ ചാലിശ്ശേരി, വി കമറുദ്ദീൻ, വി വി മൂസക്കുട്ടി, സൈനു പള്ളിക്കര, മുനീർ പെരിങ്ങോട്‌, കെ എച്ച്‌ മുഹമ്മദ്‌, കുഞ്ഞിപ്പ മൂക്കുതല, റബീഹ് ചാലിശ്ശേരി പ്രസംഗിച്ചു.