25 April 2024 Thursday

ആലംകോട് പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ നാളെ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ckmnews

ആലംകോട് പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ നാളെ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലംകോട് പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ജനകീയ ഹോട്ടല്‍ ഞായറാഴ്ച കാലത്ത് 10 മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഊണിന് 20 രൂപയും,പാര്‍സല്‍ 25 രൂപക്കും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.