25 April 2024 Thursday

പാലപ്രയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

പാലപ്രയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ :പാലപ്രയിൽ പുതുതായി തുടങ്ങിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം പ്രൗഡമായി നടന്നു. ഓഫീസ് ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി നിർവഹിച്ചു. തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. 

തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ മുഖ്യപ്രഭാഷണം നടത്തി. 

പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി മെമ്പർമാരെയും പഴയ കാല നേതാക്കളെയും ആദരിച്ചു. 

സി.കെ അബ്ദുള്ളകുട്ടി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്,വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, കെവി അബ്ദുള്ളകുട്ടി മാസ്റ്റർ,സുലൈമാൻ ചെറാല, വിവിഎം മുസ്തഫ, പത്തിൽ സിറാജ്, ടിപി ബീരാൻകുട്ടി, അഹമദ് മൂതൂർ,എംകെ മുജീബ്, പിവി ഷുഹൈബ്,മോഹനൻ തീരുമാണിയൂർ, അക്ബർ പനച്ചിക്കൽ, മൻസൂർ മരയംങ്ങാട്ട്, ഏവി നബീൽ,പള്ളത്ത് മുഹമ്മദ്‌,  കെവി രാഹീൻകുട്ടി,സിഎം മുഹമ്മദ്കുട്ടി, ഇബ്രാഹിം കെവി, പി.പി.അബ്ദുൽ അസീസ്,ഫസീല സജീബ്, ഹാജറ മുതുമുറ്റത്ത്, ശാന്ത മാധവൻ എന്നിവർ പ്രസംഗിച്ചു.