29 March 2024 Friday

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ckmnews

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ  സംഘടിപ്പിച്ചു


ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി  നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.കെപിസിസി മെമ്പർ  അഡ്വ എ എം രോഹിത്  ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി  എസ് സുധീർ  മുഖ്യ പ്രഭാഷണം നടത്തി.പ്രദീപ് ഉണ്ണി   സ്വാഗതം പറഞ്ഞു  കെ ബി ശിവദാസൻ അധ്യക്ഷത വഹിച്ചു  ആശംസകൾ അർപ്പിച്ചുകൊണ്ട് , ഉമ്മർ കുളങ്ങര, കെ. മുരളീധരൻ,സുരേഷ് താണിയിൽ,എ. വി.രൂപേഷ് ,  ജയൻ അറക്കൽ, ജയപ്രസാദ് ഹരിഹരൻ, പ്രവിത രവീന്ദ്രൻ,  വാർഡ് മെമ്പർമാരായ നൗഷാദ് വി. കെ. എം , മുസ്തഫ മാട്ടം ,പ്രസാദ് കോട്ടേപ്പാട്,അഷ്‌റഫ്‌  പുറത്താട്ട് ,ഫാരിസ്  നരണിപ്പുഴ തുടങ്ങിയവർ  പ്രസംഗിച്ചു ,ഗണേശൻ മാക്കാലി   നന്ദിയും പറഞ്ഞു.