29 March 2024 Friday

കൃപ ചാരിറ്റബിള്‍ ട്രസ്റ്റ് സാന്ത്വന സ്പര്‍ശം പദ്ധതി സലീം കോടത്തൂര്‍ ഉദ്ഘാടനം ചെയ്തു

ckmnews

കൃപ ചാരിറ്റബിള്‍ ട്രസ്റ്റ് സാന്ത്വന സ്പര്‍ശം പദ്ധതി സലീം കോടത്തൂര്‍ ഉദ്ഘാടനം ചെയ്തു


പെരുമ്പടപ്പ് :ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റ്‌ ശ്രദ്ധേയമാകുന്നു.കുറഞ്ഞ കാലയളവിൽ കൂടുതൽ കാര്യങ്ങൾ ബഹുജന സമക്ഷം എത്തിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് കൃപചാരിറ്റബിൾ  ട്രസ്റ്റ്‌.വരൾച്ച ബാധിത പ്രദേശത്തെ കുടിവെള്ള പദ്ധതി, കിടപ്പിലായ രോഗികൾക്ക്  ഓക്സിജൻ സിലിണ്ടർ,എയർ ബെഡ് എന്നിവയുടെ വിതരണ ഉത്ഘാടനം നിർവഹിച്ചു.സാമൂഹിക പ്രവർത്തകനും മാപ്പിളപ്പാട്ട് ഗായകനുമായ സലീം കോടത്തൂർ വാർഡ് മെമ്പർ അഷറഫ് വെള്ളൂരയിലിൻ നൽകി  നിർവഹിച്ചു. റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.  എഴുത്തുകാരൻ റഫീഖ് പട്ടേരി സന്ദേശ പ്രഭാഷണം നടത്തി. മൂസ,ഷാജി കളിയത്തേൽ,ഹസനുൽ ബന്ന, അറഫ യൂസഫ്,മൈമൂന ഹംസ,മുഹമ്മദ്‌. വി. ആർ, ഉസ്മാൻ ചോലയിൽ,ഹകീം എന്നിവർ ആശംസകൾ അറിയിച്ചു. സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്കിൽ പ്രഗിലേശ് ശോഭ നന്ദി പ്രകാശിപ്പിച്ചു