28 March 2024 Thursday

ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ckmnews

ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി പ്രകടനം നടത്തി


ചങ്ങരംകുളം:കേന്ദ്ര സർക്കാറിന്റെ ജനദ്രോഹത്തിനെതിരെ വെൽഫെയർ പാർട്ടി ചങ്ങരംകുളത്ത് തെരുവിലറങ്ങി പ്രകടനം നടത്തി.വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിന് എ.എ.ഷറഫുദ്ദീൻ, സി.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.അബ്ദുറഹിമാൻ, ഇ.വി. മുജീബ് കോക്കൂർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.