23 April 2024 Tuesday

ചങ്ങരംകുളത്ത് സ്വകാര്യ ബസ് തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളത്ത് സ്വകാര്യ ബസ് തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു


ചങ്ങരംകുളം:സ്വകാര്യ ബസ് തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.സംസ്ഥാന പാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്‍വശം ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം.സാരമായി പരിക്കേറ്റ ബീഹാര്‍ സ്വദേശി ലക്കിന്ദര്‍(27)നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ലക്കീന്ദറിനെ ബസിടിച്ചത്.