24 April 2024 Wednesday

എരമംഗലം എമര്‍ജന്‍സി ടീം കമ്മ്യൂണിറ്റി കിച്ചന് പച്ചക്കറി വിതരണം ചെയ്തു

ckmnews


എരമംഗലം:എരമംഗലം  എമര്‍ജന്‍സി ടീം കമ്മ്യൂണിറ്റി കിച്ചന് പച്ചക്കറി വിതരണം ചെയ്തു.കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രദേശത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എരമംഗലം എമർജൻസി ടീം പ്രവർത്തകരാണ് വെളിയംകോട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നല്‍കി മാതൃക കാണിച്ചത്.വെളിയംകോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക്  ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് എരമംഗലം എമർജൻസി ടീം പ്രവർത്തകരായ, റഫീഖ്,   സിറാജ്, ഷകീർ എരമംഗലം, ഇച്ചു,   എന്നിവർ ചേര്‍ന്ന് ഭാരവാഹികള്‍ക്ക് കൈമാറിയത്.