24 April 2024 Wednesday

കുന്നംകുളം മത്സ്യമാർക്കറ്റിൽ അമോണിയ വാതകം ചോർന്നു

ckmnews

കുന്നംകുളം മത്സ്യമാർക്കറ്റിൽ അമോണിയ വാതകം ചോർന്നു


കുന്നംകുളം:മത്സ്യമാർക്കറ്റിൽ അമോണിയ വാതകം ചോർന്നു ഇന്ന് രാവിലെ മൂന്നു മണിയോടെയായിരുന്നു സംഭവം.മത്സ്യമാർക്കറ്റിലെ ശീതൾ  ഐസ് പ്ലാന്റിൽ നിന്നാണ് അമോണിയ വാതകം ചോർന്നത്. തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ചോർന്ന് വാതകം നിർവീര്യമാക്കി. അമോണിയ വാതകത്തിലെ രൂക്ഷഗന്ധം പ്രദേശത്തെ പടർന്നത് പ്രദേശവാസികൾക്കും  മത്സ്യമാർക്കറ്റിൽ എത്തിയവർക്കും  ദുരിതമായി. പ്ലാൻറിലെ തൊഴിലാളികളും ഫയർഫോഴ്സ് സംഘവും ചേർന്ന് വാൽവ് അടച്ച് അമോണിയ വാതകത്തിന്റെ ചോർച്ച തടഞ്ഞു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജയകുമാർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ,ഫയർ ഓഫീസർമാരായ നിധിൻ,  വിഷ്ണുദാസ്, പവിത്രൻ, ടോണി ജോസ് എന്നിവരടങ്ങുന്ന സംഘം നേതൃത്വം നൽകി