19 April 2024 Friday

സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു; തുടര്‍ച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു

ckmnews

കൊച്ചി: തുടര്‍ച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്.


എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.


ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്ബനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.