24 April 2024 Wednesday

അധ്യാപകരുടെയും സംസ്ഥാന ജീവനക്കാരുടെയും കാൽനട ജാഥകൾ സമാപിച്ചു

ckmnews

അധ്യാപകരുടെയും സംസ്ഥാന ജീവനക്കാരുടെയും കാൽനട ജാഥകൾ സമാപിച്ചു


ചങ്ങരംകുളം:അധ്യാപകരുടെയും സംസ്ഥാന ജീവനക്കാരുടെയും പ്രാദേശിക കാൽനട ജാഥകൾ രണ്ടു ദിവസമായി പൊന്നാനി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.ഇന്നലെ പെരുമ്പടപ്പ് ബ്ലോക്ക് പരിസരത്തു നിന്ന് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെളിയംകോട് സെൻ്ററിൽ സമാപിച്ചു.ഇന്ന് കോക്കൂർ സെൻ്ററിൽ നിന്ന് ആരംഭിച്ച് അയിനിച്ചോട് സെൻ്ററിൽ സമാപിച്ചു.ജാഥാ ക്യാപ്റ്റൻ ഇ.വി.ചിത്രൻ ,വൈ: ക്യാപ്റ്റൻ അജിത് ലുക്ക് മാനേജർ .വി. കെ.ബ്രിജേഷ്,എന്നിവർ നേതൃത്വം നല്കി. സി.ഹരിദാസൻ, സുരേഷ് ബാബു, സതീഷ് കാരാട്ട്, ജിജി വർഗ്ഗീസ്, സി.എസ്.മോഹൻദാസ്, ഹരി ആനന്ദകുമാർ, പി.വി ഷീല, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.വിവിധ വർഗ്ഗ ബഹുജന സംഘടനകൾ ജാഥയ്ക്ക് സ്വീകരണങ്ങൾ നല്കി.