23 April 2024 Tuesday

ആലംങ്കോട് കൃഷി ഭവൻ്റെ നേതൃത്ത്വത്തിൽ കര്‍ഷകരെ ആദരിച്ചു

ckmnews



ചങ്ങരംകുളം:കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ വൈഗ 2021 പരിപാടിയുടെ ഭാഗമായി ആലംങ്കോട് ഗ്രാമപഞ്ചായത്ത്      കൃഷി ഭവൻ്റെ നേതൃത്ത്വത്തിൽ കോ വിഡ് നിയന്ത്രണങ്ങൾ മൂലം ആദരിക്കാൻ കഴിയാതെ വന്ന അഞ്ച് കർഷകരെ ആദരിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാൻൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ  ഷഹീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ   സുരേഷ് ടി.എം സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് മെമ്പർമാർ ,കാർഷിക വികസന സമിതി ഭാരവാഹികൾ ,പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകരായ  രാമചന്ദ്രൻ വാഴയിൽ വളപ്പിൽ, ഷമീന  ഇല്ലികത്ത് വളപ്പിൽ,  മുഹമ്മദ് കൊട്ടില വളപ്പിൽ,  ഷജീർ കോട്ടപ്പുറത്ത് വളപ്പിൽ  , മഞ്ജുള ചെനങ്ങാടത്ത് എന്നിവരെ ആദരിച്ചു.  കൃഷി അസിസ്റ്റന്റ് മാരായ  സുബീഷ് എൻ പി ' വിജിത്ത് പി  വി എന്നിവർ കാർഷിക പദ്ധതികളെ കുറിച്ച് വിശദികരിച്ചു.  കൃഷി അസിസ്റ്റൻ്റ് വിനോബ് നന്ദിയും പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് പരിപാടി നടന്നത്.