19 April 2024 Friday

പന്താവൂര്‍ ശാഖ മുസ്ലിംലീഗ് സമ്മേളനം അശറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:പന്താവൂർ ശാഖാ മുസ്ലിം ലീഗ് സമ്മേളനം (മർഹും) സി പി കുഞ്ഞുട്ടി ഹാജിയുടെ  വസതിയിൽ മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ഉണ്ണി ഹാജി അധ്യക്ഷത വഹിച്ചു.  കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുബൈർ  കോഴിക്കര മുഖ്യ പ്രഭാഷണം നടത്തി. ആലങ്കോട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌  ബാപ്പിനു ഹാജി, ജനറൽ സെക്രട്ടറി  അഹമ്മദുണ്ണി കാളച്ചാൽ,  ഷബീർ മാങ്കുളം, സി പി ഹംസ, സൈഫുദ്ദീൻ പള്ളികുന്ന്, ഇബ്രാഹിം കഴിഞ്ഞാലിൽ, നിഷാബ്  കെ വി, സി പി നാസർ, സി പി മുസ്തഫ എന്നിവർ പ്രസംഗിച്ചു. മൊയ്തീൻകുട്ടി സ്വാഗതവും ബഷീർ കെ വി നന്ദിയും പറഞ്ഞു.