25 April 2024 Thursday

ഗ്രാമസഭയില്‍ വാർഡ് മെമ്പറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി വനിതാ പഞ്ചായത്ത് അംഗം ചങ്ങരംകുളം പോലീസിലും വനിതാസെല്ലിലും പരാതി നൽകി

ckmnews

ഗ്രാമസഭയില്‍ വാർഡ് മെമ്പറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി


വനിതാ പഞ്ചായത്ത് അംഗം ചങ്ങരംകുളം പോലീസിലും വനിതാസെല്ലിലും പരാതി നൽകി


ചങ്ങരംകുളം :വനിതാ വാർഡ് മെമ്പറെ ഗ്രാമസഭയില്‍ വച്ച് ഒരു സംഘം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.ആലംകോട് ഗ്രാമപഞ്ചായത്തിലെ കിഴിക്കര മദ്രസയിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയിലാണ് അജണ്ടയിലില്ലാത്ത  വിഷയമുന്നയിച്ച് ഒരു സംഘം പഞ്ചായത്ത് മെമ്പറായ ആസിയ ഇബ്രാഹിമിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ ആസിയാ ഇബ്രാഹിം വനിതാ സെൽ,ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ,ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി.സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മുമ്പും ഇത്തരത്തില്‍ അക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിലുണ്ട്.