29 March 2024 Friday

തവനൂർ ഗവണ്‍മെന്റ് കോളോജ് കെട്ടിടം 16 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews

തവനൂർ ഗവണ്‍മെന്റ് കോളോജ് കെട്ടിടം 16 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


എടപ്പാൾ: തവനൂർ ഗവ: കോളേജിന് വേണ്ടി മറവഞ്ചേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൻ്റെ ഉദ്ഘാടനം 16 ന് ചൊവ്വാഴ്ച 3.30 ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ അധ്യക്ഷതയിൽ

 മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും 2014ൽ തവനൂർ പഞ്ചായത്തിലെ അന്ത്യം ളം കുടത്ത് പൊന്നാനി ബ്ലോക് പഞ്ചായത്തിൻ്റെ പ്രീമെട്രിക്ക് ഹോസ്റ്റലിൽ പ്രവർത്തനമാരംഭിച്ച കോളേജ് സ്ഥലം എം.എൽ.എ കൂടിയായ ഡോ.കെ .ടി.ജലീലിൻ്റെ ശ്രമമായി കോളേജിന് സ്വന്തം കെട്ടിടം ഉണ്ടാക്കാൻ മറവഞ്ചേരി നിള എഡ്യൂകേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് 5.085 ഏക്കർ ഭൂമി സൗജന്യമായി വിട്ടു നൽകുകയായിരുന്നു. ഇവിടെ 10.24 കോടി കിഫ് ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

കോളേജിലേക്കുള റോഡിനാവശ്യമുള്ള സ്ഥലം പാട്ടത്തിൽ ബാപ്പു ഹാജിയും വിട്ട് നൽകി.4310 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കോളേജ് കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, ഓഫീസ്, പ്രിൻസിപ്പാൾ റൂം, രണ്ട് ലാബ് റൂമുകൾ, രണ്ട് സെമിനാർ ഹാൾ, കാൻറീൻ, ഓപ്പൺ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത് ഇപ്പോൾ അയി ങ്കലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിൽ ബി കേം, ബി.എ. ഇംഗ്ലീഷ്, ബി.എ.സോഷ്യോളജി എന്നീ കോഴ്സുകളിൽ 480 കുട്ടികളാണ് പഠിക്കുന്നത്.സർക്കാർ ഈ വർഷം 5 വർഷ കോഴ്സായ ഇൻ്റഗ്രേറ്റഡ് പൊളിറ്റിക്സും അനുവദിച്ചിട്ടുണ്ട്

കോളേജിന് സ്വന്തം കെട്ടിടമാകുന്നതോടെ പുതിയ കോഴ്സുകൾ ഇനിയും അനുവദിക്കും.

കോളേജിൻ്റെ സ്വന്തം കെട്ടിടത്തി ൻ്റെ ഉൽഘാടനം വർണശബളമാക്കി മാറ്റാൻ ഇന്ന് കോളേജിൽ ചേർന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു.യോഗത്തിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബാബു, മന്ത്രിയുടെ പി.എ.മൻസൂർ

കോളേജ് പ്രിൻസിപ്പാൾ ഷീജ, കെ.പി.വേണു, കെ.രാമകൃഷ്ണൻ, മുഹമ്മദ് റാഫി, കെ വി, ഉണ്ണികൃഷ്ണൻ, പി. ജ്യോതി ,അനസ്തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറയേയും, കൺവീനറായി പ്രിൻസിപ്പാൾ ഷീജ യേയും തിരഞ്ഞെടുത്തു.