24 April 2024 Wednesday

കോവിഡ് വ്യാപന പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ട്രോമകെയര്‍ പ്രവര്‍ത്തകര്‍

ckmnews

കോവിഡ് വ്യാപന പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ട്രോമകെയര്‍ പ്രവര്‍ത്തകര്‍


ചങ്ങരംകുളം:മാറഞ്ചേരി വന്നേരി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തില്‍  വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ട്രോമകെയര്‍ പ്രവര്‍ത്തകര്‍ രംഗത്ത്.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കി ട്രോമകെയര്‍  ചങ്ങരംകുളം സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങള്‍ സ്കൂളിന് മുന്നില്‍ സജീവമായത്.ടീം ലീഡര്‍ ഷാജിതയുടെ നേതൃത്വത്തില്‍,മുഹമ്മദാലി കക്കിടിപ്പുറം,ആഷിഫ് പാവിട്ടപ്പുറം,ഹാരിസ് കൊഴിക്കര,ഷെബീബ് വളയംകുളം,റിയാസ് കോലളമ്പ്,പ്രേംദാസ് പിടാവനൂര്‍,ഷെഫീക്ക് കാഞ്ഞിയൂര്‍ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നത്