25 April 2024 Thursday

അതളൂർ_തൃക്കണാപ്പുരം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടത്തി

ckmnews

അതളൂർ_തൃക്കണാപ്പുരം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടത്തി


എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ അതളൂർ തൃക്കണാപുരം റോഡ് ബി.എം.ആൻ്റ് ബിസി ചെയ്ത് നവീകരിക്കുന്നതിൻ്റെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു.അതളുർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസീറ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് ശിവദാസ് എന്ന ബാബു, ബ്ലോക്ക് മെമ്പർ പ്രേമലത,പഞ്ചായത്ത് മെമ്പർമാരായ അബ്ദുറഹിമാൻ എന്ന കുഞ്ഞാപ്പുട്ടി, അബ്ദുല്ല അമ്മേയത്ത്,എ.എക്സി, ഗോപൻമുക്കുളത്ത് എന്നിവർ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് നാല് കോടി രുപ ചെലവഴിച്ചാണ് ഈ റോസ് നവീകരിക്കുന്നത്