28 March 2024 Thursday

പാലക്കാട് ജില്ല സീനിയർ വോളിബോൾ ഫൈനൽ മൽസരം മാറ്റിവെച്ചു.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന് വന്നിരുന്നതായ  50 മത് പാലക്കാട് ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരം മാറ്റിവെച്ചു.ഫൈനൽ മൽസരത്തിൽ  ബ്രദേഴ സ് മഞ്ഞപ്രയും അനശ്വര കോട്ടടി ടീമുകളായിരുന്നു പ്രവേശിച്ചിരുന്നത്.ആകെയുള്ള  മൂന്ന് സെൻ്റുകളിൽ   29 - 27  , 25- 20 ,   അനശ്വര കേട്ടടി മുന്നിട്ട് നിന്നിരുന്നത്.മൂന്നാമത്തെ സെൻ്റ് മൽസരം 11-9 പോയിൻ്റ് നിലനിൽക്കെ മൈതാനത്ത് ഇരുട്ട് പകർന്നത് ബോൾ കാണുന്നതിന് തടസ്സമാണെന്ന് കളിക്കാർ അറിയിച്ചു.  ഇതിനെ തുടർന്ന് സംഘാടകർ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫൈനൽ മൽസരം മാറ്റിവെച്ചതായി അറിയിച്ചു.പങ്കെടുത്ത ടീമുകളിലെ ഏറ്റവും നല്ല കളിക്കാരൻ കോട്ടടി ടീമംഗം ഷബീർ എസിന് ജിസിസി വോളിബോൾ കോച്ച് നാസർ പാറമേൽ , എ .സി ജോൺസൺ എന്നിവർ  ഉപഹാരം നൽകി.

ഫൈനൽ മൽസര ടീമംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ , തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി പി റെജീന ,ജനപ്രതിനിധികൾ ,വോളിബോൾ അസോസിയേഷൻ അംഗങ്ങൾ ,ജിസിസി   ക്ലബ്ബ് ഭാരവാഹികൾ പരിചയപ്പെട്ടു. ജില്ല വോളിബോൾ അസോസിയേഷനും ചാലിശ്ശേരി ജി.സി.സി ക്ലബ്ബും സംയുക്തമായാണ് മൽസരം സംഘടിപ്പിച്ചത്.പരിപാടിക്ക് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡൻറുമാരായ സി.വി.മണികണ്ഠൻ ,ഇക്ബാൽ എ.എം , സെക്രട്ടറി മസൂദ് , ജിസിസി വോളിബോൾ കോച്ച് നാസർ പാറമേൽ , പി.കെ. സ്റ്റീഫൻ , നൗഷാദ് എന്നിവർ നേതൃത്വം നൽകി.