Town
ജിസിസി ക്ലബ്ബ് ഹൗസ് ജില്ല - ബ്ലോക്ക് പ്രസിഡൻ്റുമാർ സന്ദർശിച്ചു
ചങ്ങരംകുളം:ചാലിശ്ശേരിയിൽ പുതുതായി നിർമ്മിച്ച ജി.സി സി ക്ലബ്ബ് ഹൗസ് ജില്ല - ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ സന്ദർശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി.പി റെജീന , ജില്ലാ പഞ്ചായത്തംഗം അനുവിനോദ് , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ , പഞ്ചായത്തംഗങ്ങളായ ആനിവിനു , രജീഷ് കുമാർ , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ,പി ടി എ പ്രസിഡൻ്റ് പി.കെ.കിഷോർ ,അദ്ധ്യാപിക സുമ സുബമണ്യൻ എന്നിവർ പങ്കെടുത്തു.ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , വൈസ്.പ്രസിഡൻ്റ് ഇക്ബാൽ എ എം എന്നിവർ ക്ലബ്ബിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.ജില്ല പഞ്ചായത്ത് നിന്നും , ബ്ലോക്ക് പഞ്ചായത്ത് നിന്നും ലഭിക്കുന്ന അനുകൂല്യങ്ങൾ പരിശോധിച്ച് എല്ലാവിധ സഹായങ്ങളും ജില്ല - ബ്ലോക്ക് പ്രസിഡൻ്റുമാർ ക്ലബ്ബിന് വാഗ്ദാനം ചെയ്തു.