19 April 2024 Friday

ലോക്ക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രാേൺ പറത്തി നിരീക്ഷണം നടത്തി

ckmnews



എടപ്പാൾ: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാനായി ഡ്രോൺ പറത്തി ചങ്ങരംകുളം പോലീസ്. ഗ്രാമ പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആകാശത്തു കൂടി പറക്കുന്ന ഡ്രോണിൽ കൂടി കറങ്ങി നടക്കുന്നവരെ കണ്ടെത്തുകയും ഉടൻ തന്നെ സ്ഥലത്തെത്തി പിടികൂടുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകീട്ട് വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ

 വിവിധ പ്രദേശങ്ങളിൽ ഈ സംവിധാനത്തിൽ പരിശോധന നടത്തി. ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാർ, എച്ച് ഐ ജോഫ്രി ജേക്കപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും

നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്തിറങ്ങിയാൽ കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.