23 April 2024 Tuesday

വട്ടപ്പാറയില്‍ വീണ്ടും അപകടം:ലോറി മറിഞ്ഞു ജീവനക്കാര്‍ രക്ഷപ്പെട്ടു

ckmnews



വളാഞ്ചേരി:സ്ഥിരം അപകട മേഖലയായ വട്ടപ്പാറയില്‍ വീണ്ടും അപകടം.ചരക്ക് ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞു ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.ഗുജറാത്തില്‍ നിന്ന് അമൂല്‍ ഉല്‍പന്നങ്ങളുമായി കൊച്ചിയിലേക്ക് വന്ന ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.ലോറി താഴേക്ക് പോവാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കഴിഞ്ഞ ആഴ്ചയില്‍ കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു