19 April 2024 Friday

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ckmnews


എടപ്പാള്‍:ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.വെങ്ങിനിക്കര വള്ളത്തോള്‍ കോളേജിനടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോര്‍ട്ടേഴ്സില്‍ നിന്നാണ് ചങ്ങരംകുളം പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.സംഭവത്തില്‍ റൂമിലെ താമസക്കാര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.