16 April 2024 Tuesday

ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ckmnews

ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു


ചങ്ങരംകുളം:കെഎസ്ആര്‍ടിസി ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എച്ച്ഡിഎഫ്സി ബാങ്കിന് മുന്‍വശം ബുധനാഴ്ച കാലത്ത് 11 മണിയോടെയാണ് അപകടം.മാന്തടം സ്വദേശി മുസ്ലിയാര്‍ വീട്ടില്‍ മുഹമ്മദാലി(60)നാണ് പരിക്കേറ്റത്.കെഎസ്ആര്‍ടിസി ഇടിച്ച് തെറിച്ച് വീണ മുഹമ്മദാലിയെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ത ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു